മോഹന്‍ പെയ്‌രിസ് ശ്രീലങ്കന്‍ ചീഫ് ജസ്റ്റീസ്

single-img
16 January 2013

Srilankaപ്രസിഡന്റ് രാജപക്‌സെയുടെ വിശ്വസ്തനും മുന്‍ അറ്റോര്‍ണി ജനറലുമായ മോഹന്‍ പെയ്‌രിസ് ഇന്നലെ ശ്രീലങ്കയുടെ പുതിയ ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്തു. സര്‍ക്കാരുമായി ഇടഞ്ഞ പ്രഥമ വനിതാ ചീഫ് ജസ്റ്റീസ് ഷിരാനി ബന്ദാരനായകെയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതിനെത്തുടര്‍ന്ന് ഞായറാഴ്ച പ്രസിഡന്റ് രാജപക്‌സെ ഡിസ്മിസ് ചെയ്തിരുന്നു. ഈ ഒഴിവിലാണ് തിരക്കിട്ട് പെയ്‌രിസിനെ നിയമിച്ചത്. 38കാരനായ പെയ്‌രിസ് കാബിനറ്റിന്റെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. എന്നാല്‍ പെയ്‌രിസിന്റെ നിയമനത്തിനെതിരേ നിരവധി അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.