റാണയ്ക്ക് 30 വര്‍ഷം തടവു വിധിക്കണമെന്നു പ്രോസിക്യൂഷന്‍

single-img
16 January 2013

Ranaപാക്കിസ്ഥാനി-കനേഡിയന്‍ വംശജനായ തീവ്രവാദി തഹാവൂര്‍ റാണയ്ക്ക് 30 വര്‍ഷം ശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ പ്രതിചേര്‍ത്തിരിക്കുന്ന ഇയാള്‍ക്കെതിരേ ലഷ്‌കര്‍ ഇ തോയ്ബയെ സഹായിച്ചു, ഡാനിഷ് ദിനപത്രത്തിന്റെ ഓഫീസില്‍ ആക്രമണത്തിനു ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് യുഎസ് ചുമത്തിയത്. ആരോപണങ്ങളില്‍ റാണ കുറ്റക്കാരനാണെന്ന് ഷിക്കാഗോ കോടതി കഴിഞ്ഞ ജൂണില്‍ കണെ്ടത്തിയിരുന്നു. വ്യാഴാഴ്ചയാണ് ശിക്ഷ വിധിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് റാണയെ 2009ല്‍ യുഎസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്ന് ഇയാള്‍ വിമുക്തനാക്കപ്പെട്ടു. റാണയെ ചോദ്യംചെയ്യാനുള്ള അനുമതിക്ക് ഇന്ത്യ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.