കേരളത്തിന് 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

single-img
16 January 2013

secretariatlസംസ്ഥാനത്തു 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. സാമൂഹിക വികസനം, ഉന്നത വിദ്യാഭ്യാസം, പൊതുജനാരോഗ്യം, നൈപുണിക വികസനം തുടങ്ങിയ മേഖലകളിലാണു പ്രധാനമായും തുക വകയിരുത്തുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പഞ്ചവത്സര പദ്ധതി തുകയിലും കാര്യമായ വ്യതിയാനം വരുത്തിയിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് തയാറാക്കിയ പദ്ധതിക്കു സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ശേഷം കേന്ദ്ര ആസൂത്രണ കമ്മീഷനു സമര്‍പ്പിക്കും. 22 ശതമാനം വര്‍ധയാണു വരുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 14, 010 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്കായിരുന്നു അംഗീകാരം ലഭിച്ചിരുന്നത്. ഇതില്‍ 60 ശതമാനം തുകപോലും ഇതുവരെ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. വരുന്ന മാര്‍ച്ചോടെ 85 ശതമാനത്തിലെക്കാനാണു ലക്ഷ്യമിടുന്നത്.