ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വക കുഴിബോംബ്

single-img
16 January 2013

Pakistan_Border_1212219cഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുന്നതിനായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കുഴിബോംബ് വിന്യസിച്ചിരിക്കുന്നു. പാക്കിസ്ഥാനില്‍ നിര്‍മിച്ച കുഴിബോംബുകളാണ് ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വെച്ചാണ് ബോംബുകള്‍ സ്ഥാപിച്ചതെന്നാണ് നിഗമനം. ബോംബുകളുടെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. തിങ്കളാഴ്ച സെനിക കമാന്‍ഡര്‍മാര്‍ നടത്തിയ ഫ്‌ളാഗ് മീറ്റിംഗില്‍ വെച്ച് ഈ ചിത്രം പാക് അധികൃതര്‍ക്ക് ഇന്ത്യ കൈമാറിയിരുന്നു.