ഗ്രാഫ് സെര്‍ച്ചുമായി ഫെയ്‌സ്ബുക്ക്

single-img
16 January 2013

സൗഹൃദങ്ങളുടെ പുതിയൊരു വാതായനം ലോകത്തിനു സമ്മാനിച്ച ഫെയ്‌സ്ബുക്കിന് പുത്തന്‍ സെര്‍ച്ചിംഗ് സംവിധാനം. ഗ്രാഫ് സെര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന സെര്‍ച്ചിംഗ് വിദ്യയെ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തിന് പരിചയപ്പെടുത്തി. കോടിക്കണക്കിന് പേര്‍ അംഗങ്ങളായ ഫെയ്‌സ്ബുക്കിലെ നിലവിലെ പരിമിതമായ സെര്‍ച്ചിംഗ് സൗകര്യങ്ങള്‍ക്ക് പകരമാണ് ഗ്രാഫ് സെര്‍ച്ച്. ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളെയും സ്ഥലങ്ങളെയും ചിത്രങ്ങളെയും വീഡിയോകളെയും മറ്റും എളുപ്പത്തില്‍ വേര്‍തിരിച്ചു കണ്ടെത്താന്‍ ഇത് സഹായിക്കും. പുതിയതായി ഒരാളെ ഫെയ്‌സ്ബുക്കില്‍ തിരയുന്നതിന് കൃത്യമായി അവരുടെ ഫെയ്‌സ്ബുക്കിലെ പേര് തന്നെ കൊടുക്കണമെന്നും ഇല്ല. ആ വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം നല്‍കി സെര്‍ച്ച് ചെയ്താല്‍ മതിയാകും.

 

httpv://www.youtube.com/watch?v=SrctTfUDgvE