ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രം ജൂണില്‍

single-img
16 January 2013

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം ‘രാഞ്ജന’ ജൂണ്‍ 28 ന് റിലീസ് ചെയ്യും. ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് സോനം കപൂര്‍ ആണ്. അഭയ് ഡിയോള്‍ മറ്റൊരു ഒരു പ്രധാന വേഷത്തിലെത്തുന്നു. ക്ഷേത്രനഗരിയായ ബനാറസിലാണ് കഥ നടക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മയാണ്.

സംഗീതമാന്ത്രികന്‍ എ.ആര്‍.റഹ്മാനാണ് ഗാനങ്ങളൊരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചതിനു ശേഷമാണ് സംഗീതമൊരുക്കാന്‍ റഹ്മാന്‍ സമ്മതം മൂളിയത്. ബനാറസിന്റെ ചാരുത ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള നാടന്‍ശീലുകള്‍ കലര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിനു വേണ്ടി അദേഹം തയ്യാറാക്കുന്നത്.