ഭാരതി എയര്‍ടെല്‍ സിഇഒ സ്ഥാനമൊഴിയുന്നു

single-img
16 January 2013

ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ സിഇഒയും സൗത്ത് ഏഷ്യ ചീഫുമായ സഞ്ജയ് കപൂര്‍ സ്ഥാനമൊഴിയുന്നു. കഴിഞ്ഞ 15 വര്‍ഷമായി എയര്‍ടെലിന്റെ ഭാഗമായിരുന്നു അദേഹം. ഭാരതി സെല്ലുലാറിന്റെ സിഇഒ ആയി 1998ലായിരുന്നു തുടക്കം. ഫിബ്രുവരി 28ന് സഞ്ജയ് കപൂര്‍ ഔദ്യോഗികമായി കമ്പനിയോട് വിടപറയും. അദേഹത്തിന്റെ പിന്‍ഗാമിയായി ഗോപാല്‍ വിറ്റല്‍ സിഇഒ പദത്തിലെത്തും.