അതിര്‍ത്തി സംഘര്‍ഷം: ശിവശങ്കര്‍ മേനോന്‍ പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ചു

single-img
15 January 2013

ഇന്ത്യ- പാക് അതിര്‍ത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ സുഷമാ സ്വരാജിനെയും അരുണ്‍ ജയ്റ്റ്‌ലിയെയും കണ്ട് ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ നിലവിലെ അവസ്ഥയെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദേഹം പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ പ്രതിഷേധം മുറുകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം തൊടുത്തുവിട്ടത്. പ്രധാനമന്ത്രി ഈ വിഷയത്തില്‍ സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ശിവശങ്കര്‍ മേനോന്‍ നേതാക്കളെ കണ്ടത്.