സെന്‍സെക്‌സ് 20,000 തൊട്ടു

single-img
15 January 2013

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഎസ്ഇ സെന്‍സെക്‌സ് 20,000 പോയിന്റ് തൊട്ട് തിരിച്ചിറങ്ങി. 2011 ജനുവരിയിലാണ് അവസാനമായി ഈ നേട്ടം കൈവരിച്ചത്. വിപണിയെ ഉഷാറാക്കിയ വാര്‍ത്തകളാണ് രാവിലെ വ്യാപാരം ആരംഭിച്ച ഉടന്‍ 20,000 ലേയ്ക്ക് കുതിക്കാന്‍ കാരണമായത്. നൂറു പോയിന്റുയര്‍ന്ന് 20,007.09 ലെത്തിയ സെന്‍സെക്‌സ് പെട്ടെന്നു തന്നെ തിരിച്ചിറങ്ങി. തുടര്‍ന്ന് 19,938.01 ലാണ് സൂചിക വ്യാപാരം നടത്തിയത്.

ഗാര്‍ എന്ന നികുതി നിയമം 2016 ല്‍ മാത്രമേ നടപ്പാക്കൂ എന്നതും നാണ്യപ്പെരുപ്പം കുറഞ്ഞതും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ മികച്ച ത്രൈമാസ ഫലവുമാണ് വിപണി കുതിക്കാന്‍ കാരണമായത്.