പാക് പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്

single-img
15 January 2013

പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസിനെ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മുന്‍പ് ഫെഡറല്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ ഊര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണത്തിലാണ് അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം. ഇരുപത്തിനാലു മണിക്കൂറിനകം ഉത്തരവ് നടപ്പാക്കണം. പാകിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊരു പ്രതിസന്ധിയാകും പ്രധാനമന്ത്രിയുടെ അറസ്റ്റ് വഴിവെക്കുന്നത്. ഇന്ത്യക്കെതിരെ നയതന്ത്ര ബന്ധം വഷളായതും സര്‍ക്കാറിന്റെ രാജിയാവശ്യപ്പെട്ട് ക്രിസ്തീയ പുരോഹിതന്‍ താഹിര്‍ ഉല്‍ ക്വാദിയുടെ നേതൃത്വേത്തിലുള്ള പ്രക്ഷോഭവും കാരണം പാകിസ്ഥാന്‍ രാഷ്ട്രീയം കൂടുതല്‍ പ്രശനങ്ങളിലേയ്ക്ക് പോകുന്ന അവസ്ഥയിലാണ്.