ബിജെപിക്കു സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉടനെന്നു വി. മുരളീധരന്
15 January 2013
ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഇതുസംബന്ധിച്ച അനൗപചാരിക ചര്‍ച്ച ആരംഭിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുരളീധരന്. സംസ്ഥാന പ്രസിഡന്റിനെ ഏകകണ്ഠമായാകും തെരഞ്ഞെടുക്കുക. കേന്ദ്ര-സംസ്ഥാന വരണാധികാരികളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം അറിയിച്ചു.