പാകിസ്ഥാന്‍ പ്രതിനിധികളെ മോഡി ഓടിച്ചു

single-img
15 January 2013

വൈബ്രന്റ് ഗുജറാത്ത് ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനില്‍ നിന്നെത്തിയ പ്രതിനിധികളോട് മടങ്ങിപ്പോകാന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. കശ്മീര്‍ അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മോഡി പാക് പ്രതിനിധികളെ തിരിച്ചയച്ചത്. കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയെ പ്രതിനിധീകരിച്ചാണ് 22 അംഗ സംഘം ഇന്ത്യയിലെത്തിയത്. വെള്ളിയാഴ്ച സമ്മേളനം തുടങ്ങിയെങ്കിലും ഇവരെ പങ്കെടുപ്പിച്ചിരുന്നില്ല. എത്രയും പെട്ടെന്ന് രാജ്യം വിട്ട് പോകാനാണ് മോഡി പാക് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.