മൊബൈല്‍ ഇന്‍സിനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും

single-img
15 January 2013

തലസ്ഥാന നഗരത്തിന്റെ തലവേദനയായി മാറിയ മാലിന്യപ്രശനത്തിനൊരാശ്വാസമാകാന്‍ വാങ്ങിയ മൊബൈല്‍ ഇന്‍സിനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. നഗരത്തില്‍ മാലിന്യം വീണ്ടും കുന്നു കൂടിയ സാഹചര്യത്തിലാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഒക്ടോബര്‍ 31 ന് തലസ്ഥാനത്ത് കൊണ്ടു വന്ന മാലിന്യ സംസ്‌കരണ യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസം പ്രവര്‍ത്തിച്ചിരുന്നു. അതിനു ശേഷം കിഴക്കേകോട്ട ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ ഒതുക്കിയിട്ടിരിക്കുകയാണ്. ഇവിടെ നിന്നും ഈഞ്ചക്കലിലേയ്ക്ക് ഇന്‍സിനറേറ്റര്‍ മാറ്റി മാലിന്യ സംസ്‌കരണം നടത്താനാണ് പുതിയ തീരുമാനം. ശുചിത്വ മിഷനു വേണ്ടി 2.19 കോടി നല്‍കിയാണ് സിഡ്‌കോ മൊബൈല്‍ ഇന്‍സിനറേറ്റര്‍ വാങ്ങിയത്.