സ്മാര്‍ട്ട് സിറ്റി: കൊച്ചിയില്‍ ഓഫീസ്

single-img
15 January 2013

കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാകുമെന്നതിന് ശുഭ സൂചനകള്‍ വന്നു തുടങ്ങി. പദ്ധതിക്കായി രണ്ട് മാസത്തിനുള്ളില്‍ കൊച്ചിയില്‍ ഓഫീസ് തുടങ്ങാന്‍ ദുബായില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ആറു മാസത്തിനുള്ളില്‍ മുഴുവന്‍ സമയ സിഇഒയുടെ സേവനവും ലഭ്യമാകും. ടീകോമിന്റെ സിഇഒ യായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ലയ്ക്കാണ് സ്മാര്‍ട്ട് സിറ്റിയുടെ പൂര്‍ണ്ണ ചുമതല. അഞ്ചര വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.

സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് മുഴുവനായി ഒറ്റ സെസ് വേണമെന്ന ആവശ്യം ടീകോം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വ്യവസായ സെക്രട്ടറി പി.എച്ച്.കുര്യന്‍, സ്മാര്‍ട്ട് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ബൈജു ജോര്‍ജ് എന്നിവരോടാണ് കമ്പനി തങ്ങളുടെ ആവശ്യം അറിയിച്ചത്. സെസ് പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സെസ് ബോര്‍ഡാണ്. ഇക്കാര്യത്തിലുള്ള അവ്യക്തത കൂടി മാറിക്കിട്ടിയാല്‍ സ്മാര്‍ട്ട് സിറ്റി ഒരു തടസ്സവുമില്ലാതെ ആരംഭിക്കാന്‍ കഴിയും.