ഭീകരാക്രമണ ഭീഷണി; കൊച്ചി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

single-img
15 January 2013

Kochi-International-Airportറിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തു ടര്‍ന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 15 മുതല്‍ 31 വരെ സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. പ്രവേശന പാസുകള്‍ വിതരണം ചെയ്യില്ല. സന്ദര്‍ശക ഗാലറി അടച്ചിടും. ടെര്‍മിനലില്‍ യാത്രക്കാര്‍ക്കു മാത്രമേ കയറാന്‍ അനുവാദമുള്ളൂ.പ്രവേശന കവാടം മുതല്‍ വിമാനത്തില്‍ കയറുന്നതുവരെ യാത്രക്കാരെ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.