കരസേനാ മേധാവി ഇന്ന് ഹേംരാജിന്റെ കുടുംബത്തെ സന്ദര്‍ശിക്കും

single-img
15 January 2013

hemraj-_350_011413031142കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ ലാന്‍സ് നായിക് ഹേംരാജിന്റെ കുടുംബത്തെ കരസേനാ മേധാവി വിക്രം സിംഗ് ഇന്ന് സന്ദര്‍ശിക്കും. പാക് സൈന്യം നിഷ്ടൂരമായി ഛേദിച്ചുകൊണ്ടുപോയ ഹേംരാജിന്റെ ശിരസ് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ആറു ദിവസം നിരാഹാര സമരം ചെയ്തിരുന്നു. കരസേനാ മേധാവി സന്ദര്‍ശിക്കുമെന്ന് ഉറപ്പുനല്‍കിയതേത്തുടര്‍ന്നാണ് ഹേംരാജിന്റെ കുടുംബം നിരാഹാരസമരം അവസാനിപ്പിച്ചത്. കരസേനാ ദിനം ആയിരുന്ന ഇന്നലത്തെ ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഹേംരാജിന്റെ കുടുംബത്തെ ഇന്ന് കാണുമെന്ന് വിക്രം സിംഗ് അറിയിച്ചത്.