ഈജിപ്തില്‍ ട്രെയിന്‍ അപകടം: 19 മരണം

single-img
15 January 2013

ഈജിപ്തില്‍ തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപം ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 19 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. സൈനിക ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പുതുതായി സൈന്യത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും കൊണ്ട് കെയ്‌റോയിലെ സൈനിക ക്യാമ്പിലേയ്ക്ക് പോകുകയായിരുന്നു ട്രെയിന്‍. തിങ്കളാഴ്ച അര്‍ധ രാത്രി ഗിസയിലാണ് അപകടം നടന്നത്. അവസാന രണ്ട് ബോഗികളാണ് അപകടത്തില്‍ പെട്ടത്‌.

ട്രെയിന്‍ അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച നാടാണ് ഈജിപ്ത്. 2002ല്‍ 373 പേര്‍ മരിച്ചതാണ് ഈജിപ്ത് ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിന്‍ അപകടം.