ഇന്ത്യന്‍ സൈന്യം സുസജ്ജം

single-img
15 January 2013

രാജ്യത്തിനെതിരായ ഏതു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് കരസേന മേധാവി ജന.ബിക്രം സിങ്. അറുപത്തിയഞ്ചാമത് കരസേന ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്തിനായി സ്വജീവന്‍ ബലിനല്‍കിയ സൈനികര്‍ക്ക് ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ സേനാ മേധാവി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ളതു പോലെ തന്നെ രാജ്യത്തിനകത്തു നിന്നും ഇന്ത്യന്‍ സേന നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവയെല്ലാം ഫലപ്രദമായി നേരിടാന്‍ സൈന്യം സജ്ജമാണ്.രാജ്യം തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്- ബിക്രം സിങ് പറഞ്ഞു.