പാക്കിസ്ഥാനില്‍ 14 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

single-img
14 January 2013

map_of_pakistanപാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാനില്‍ പട്ടാളക്കാരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരിക്കേറ്റു. മിരാന്‍ഷാ നഗരത്തിലേക്കുള്ള റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മേഖലയില്‍ പട്ടാളത്തെ ആക്രമിക്കാന്‍ പാക് താലിബാന്‍ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു.