ഇന്ത്യ പ്രതിഷേധമറിയിച്ചു

single-img
14 January 2013

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചു. ഇരു രാജ്യങ്ങളഉം തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അയവു വരുത്താന്‍ വിളിച്ചു ചേര്‍ത്ത ബ്രിഗേഡിയര്‍തല ഫഌഗ് മീറ്റിംഗിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഹീനമായ നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നും വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വെടിവെപ്പു നടന്ന പൂഞ്ചിലെ ഛകന്‍ ദ ബാഗില്‍ തന്നെയാണ് ഇരു ഭാഗത്തെയും സൈനിക ഉദ്യോഗസ്ഥര്‍ മീറ്റിംഗ് നടത്തിയത്. എന്നാല്‍ കൂടുതല്‍ ഫലപ്രദമായ തീരുമാനങ്ങളൊന്നുമെടുക്കാതെയാണ് മീറ്റിംഗ് പിരിഞ്ഞത്. കൊല്ലപ്പെട്ട സൈനികന്റെ മുറിച്ചുമാറ്റപ്പെട്ട തല എത്രയും പെട്ടെന്ന് നല്‍കണമെന്ന ആവശ്യവും ഇന്ത്യ അറിയിച്ചു.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്നാണ് ഫഌഗ് മീറ്റിംഗ് വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.