ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹത്തിനെതിരെ വന്‍പ്രതിഷേധം

single-img
14 January 2013

manif-tower-flagഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവകാശം നല്‍കാനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വന്‍പ്രതിഷേധം. തലസ്ഥാന നഗരിയായ പാരിസില്‍ പതിനായിരക്കണക്കിനു പ്രതിഷേധക്കാരാണ് സര്‍ക്കാര്‍ പദ്ധതിക്കെതിരെ തെരുവിലിറങ്ങിയത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിയമപരിഷ്‌കാരവുമായി മുന്നോട്ടു പോകാനാണ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ തീരുമാനം. റോമന്‍ കത്തോലിക്കന്‍ സഭയും വലതു വിഭാഗം രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പിന്തുണയോടെയാണ് പ്രതിഷേധം നടന്നത്.