തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവെയ്ക്കാന്‍ പാടില്ല

single-img
14 January 2013

അബുദാബി : വ്യക്തികളുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവെയ്ക്കുന്നതിനെതിരെ എമിറേറ്റ്‌സ് ഐഡന്റിറ്റി കാര്‍ഡ് അതോറിറ്റി ഉത്തരവിറക്കി. കമ്പനികളും സ്‌പോണ്‍സര്‍മാരും വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് നടപടിയെടുക്കാനായി അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവെയ്ക്കാറുണ്ട്. ഇതിനെതിരെയാണ് അതോറിറ്റി ഉത്തരവിറക്കിയിരിക്കുന്നത്. വ്യക്തികളുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ ഐഡി കാര്‍ഡ് പിടിച്ചുവെയ്ക്കുന്നത് നിയമവിരുദ്ധമാണ്. നിയമനടപടികള്‍ക്കും മറ്റും ഏതു സമയത്തും ഹാജരാക്കേണ്ട കാര്‍ഡിലെ വിവരങ്ങള്‍ തൊഴിലുടമകള്‍ പകര്‍ത്തി സൂക്ഷിക്കുക മാത്രമേ പാടുള്ളു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണെങ്കില്‍ കാര്‍ഡ് തടഞ്ഞുവെയ്ക്കുന്നതിന് തടസ്സമില്ല. ആരുടെയെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കളഞ്ഞു കിട്ടിയാല്‍ അടുത്തുള്ള  ഐഡി കാര്യാലയത്തിലോ പോലീസ് സ്‌റ്റേഷനിലോ ഏല്‍പ്പിക്കണം.