National

ബിഹാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കി കൊലപ്പെടുത്തി

bihar-political-mapപശ്ചിമബംഗാളിലെ ആലിപോറില്‍ നിന്നു ഡല്‍ഹിയിലേയ്ക്കു പോകുകയായിരുന്ന യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനു ഇരയാക്കി കൊലപ്പെടുത്തി. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. ഡല്‍ഹിയിലേയ്ക്കുള്ള ബ്രഹ്മപുത്ര മെയില്‍ ട്രെയിനില്‍ മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന 32കാരിയെയാണ് പീഡനത്തിനു ഇരയാക്കി കൊലപ്പെടുത്തിയത്. വിക്രമശിലയ്ക്കും കഹല്‍ഗോണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം അടുത്തുള്ള മാന്തോട്ടത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്‌ടെത്തിയത്. സംഭവസ്ഥലത്തു നിന്നു കണ്‌ടെടുത്ത റെയില്‍വേ ടിക്കറ്റും മൊബൈല്‍ ഫോണ്‍ നമ്പറുമാണ് ആളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.