പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കും: കരസേനാ മേധാവി

single-img
14 January 2013

Gen Bikram Singh the new COASആസൂത്രിതമായ നടപടികളിലൂടെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ ഇനി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗത്തെയും സൈനിക നേതൃത്വം കമാന്‍ഡര്‍ തലത്തില്‍ ഇന്നു ഫ്‌ളാഗ് മീറ്റിംഗ് നടത്താനിരിക്കെയാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി ആറിന് നിയന്ത്രണ രേഖയില്‍ യാതൊരു ആക്രമണവും ഇന്ത്യന്‍ സൈന്യം നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈനികരുടെ തല കൊയ്യുന്നത് അംഗീകരിക്കാനാകില്ല. ഈ വര്‍ഷം ആദ്യ 14 ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്‌ടെന്നും ഇത് തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ തന്നെയാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.