മന്ത്രി കെ.എം. മാണി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി

single-img
13 January 2013

ധനകാര്യമന്ത്രി കെ.എം. മാണി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയതു തന്റെ അറിവോടെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണു് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.  നിലവില്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകളാണ്. കെ.എം. മാണി ചര്‍ച്ച നടത്തുന്നതു മുഖ്യമന്ത്രിയെന്ന നിലയ്ക്കു തനിക്കും സര്‍ക്കാരിനും വേണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.