സിറിയയില്‍ വിമതര്‍ മുന്നേറുന്നു; വ്യോമത്താവളം പിടിച്ചു

single-img
12 January 2013

syriaസിറിയിലെ ടഫ്റ്റനാസ് വ്യോമത്താവളത്തിന്റെ നിയന്ത്രണം പിടിച്ചതായി വിമതര്‍ അവകാശപ്പെട്ടു. അല്‍ക്വയ്ദയുമായി ബന്ധമുള്ള ജഫാത് അല്‍ നുസ്‌റയും മറ്റു ഗ്രൂപ്പുകളും നാളുകളായി വ്യോമതാവളം പിടിക്കാനായി പോരാട്ടം നടത്തിവരികയായിരുന്നു. ഡമാസ്‌കസ്- ആലപ്പോ ഹൈവേയ്ക്കു സമീപമുള്ള ഈ വ്യോമതാവളത്തില്‍നിന്നായിരുന്നു വിമതര്‍ക്കു നേരേ ആക്രമണത്തിന് അസാദ് ഭരണകൂടം യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നത്. ഇതിനിടെ സിറിയയിലേക്ക് തത്കാലം സൈന്യത്തെ അയയ്ക്കാന്‍ പരിപാടിയില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു.