സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നു

single-img
12 January 2013

kerala school kalolsav 2013 malappuram logoസംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നു. ഇടതു അധ്യാപകര്‍ നടത്തുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇടത് പ്രതിനിധികള്‍ മുഖ്യചുമതല വഹിച്ചിരുന്ന സ്ഥാനങ്ങളില്‍ പകരം ആളുകളെ നിയോഗിച്ചാണ് കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഫുഡ്കമ്മറ്റിയുടെ ചുമതല പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എയില്‍ നിന്നും മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദിന് നല്‍കി. മറ്റ് കമ്മറ്റികളിലും മാറ്റമുണ്ടാകുമെന്നാണ് വിവരം.