പാക്കിസ്ഥാനില്‍ ഭീകരര്‍ വീണ്ടും നാറ്റോ ഇന്ധന ടാങ്കറുകള്‍ കത്തിച്ചു

single-img
12 January 2013

അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്ക് ഇന്ധനം കൊണ്ടുപോകുകയായിരുന്ന ഒമ്പതു ടാങ്കറുകള്‍ പാക്കിസ്ഥാനില്‍ ഭീകരര്‍ കത്തിച്ചു. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലാണ് സംഭവം. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്കു സമീപം ഹസാര്‍ ഗന്‍ജിയില്‍ നിന്നു ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് ഇന്ധന ടാങ്കറുകള്‍ തകര്‍ന്നതെന്ന് നാറ്റോ അറിയിച്ചു. സംഭവത്തില്‍ രണ്ടു സുരക്ഷാഭടന്‍മാര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.