ഉവൈസിയുടെ അറസ്റ്റില്‍ പ്രതിഷേധം; പോലീസിനു നേരെ കല്ലേറ്

single-img
12 January 2013

akbaruddin-owaisi2എംഐഎം നിയമസഭാകക്ഷി നേതാവ് ഉവൈസിയുടെ അറസ്റ്റിനെത്തുടര്‍ന്നു ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷം. എംഐഎം പ്രവര്‍ത്തകര്‍ പോലീസിനു നേരെ നടത്തിയ കല്ലേറില്‍ അഞ്ചു പോലീസുകാര്‍ക്കും ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ചാര്‍മിനാറിനു സമീപമുള്ള മെക്കാ മസ്ജിദില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കുശേഷം പുറത്തിറങ്ങിയ ഒരു കൂട്ടം പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വിവാദ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ എട്ടിനാണ് ഉവൈസിയെ പോലീസ് അറസ്റ്റു ചെയ്തത്. അദ്ദേഹം ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ ആദിലാബാദ് ജില്ലാ ജയിലിലാണ്.