കര്‍ണാടക ഉപലോകായുക്ത നിയമനം റദ്ദാക്കിയതു ശരിവച്ചു

single-img
12 January 2013

India Supreme Courtകര്‍ണാടക ഉപലോകായുക്ത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഉപ ലോകായുക്തയായി റിട്ട. ജസ്റ്റീസ് ചന്ദ്രശേഖരയ്യയെ നിയമിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയാണു ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആലോചിക്കാതെയാണ് ഉപലോകായുക്തയെ നിയമിച്ചതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചു. ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്. ഉപലോകായുക്തയെ നിയമിക്കുന്നതിനു ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം തേടണമെന്നാണു ചട്ടം.