വെടിവെയ്പ് തുടര്‍ന്നാല്‍ മറ്റു വഴികള്‍ നോക്കും; പാക്കിസ്ഥാന് ഇന്ത്യന്‍ വ്യോമസേനയുടെ മുന്നറിയിപ്പ്

single-img
12 January 2013

ഇന്ത്യയുടെ സൈനിക പോസ്റ്റുകളിലേക്ക് അനിയന്ത്രിതമായി വെടിയുതിര്‍ക്കുന്നത് തുടര്‍ന്നാല്‍ മറ്റ് വഴികള്‍ നോക്കേണ്ടിവരുമെന്ന് പാക്കിസ്ഥാന് വ്യോമസേനയുടെ മുന്നറിയിപ്പ്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണ്‍ ആണ് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിവെയ്പില്‍ ആശങ്കയുണ്‌ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അലംഘനീയമായ നിയന്ത്രണരേഖയും വെടിനിര്‍ത്തല്‍ കരാറും നിലവിലുണ്‌ടെന്നും ഓര്‍മിപ്പിച്ചു. സ്ഥിതിഗതികള്‍ ഇന്ത്യ അതീവശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. ഇത്തരം ലംഘനങ്ങള്‍ തുടര്‍ന്നാല്‍ മറ്റ് വഴികള്‍ തേടാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയും പാക്കിസ്ഥാന്‍ ഇന്ത്യന്‍ മേഖലയിലെ എട്ടു സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.