അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ആരകമണം

single-img
12 January 2013

അതിര്‍ത്തിയില്‍ എട്ടു ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ഇന്നലെയും വെടിയുതിര്‍ത്തു. മേന്ദാര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള കൃഷ്ണഗാട്ടി, സോണാഗലി മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെയ്പുണ്ടായത്. പ്രകോപനമില്ലാതെയായിരുന്നു പാക് സൈന്യത്തിന്റെ വെടിവെയ്പ്. 20 മിനിറ്റോളം വെടിവെയ്പ് നീണ്ടു നിന്നു. വ്യാഴാഴ്ചയും പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.