ലേബര്‍ ക്യാമ്പില്‍ തീപിടുത്തം : 13 മരണം

single-img
12 January 2013

ബഹ്‌റിനിലെ മനാമയില്‍ എഷ്യന്‍ വംശജരായ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ ക്യാമ്പിന് തീപിടിച്ച് 13 പേര്‍ വെന്തു മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ താമസിച്ചിരുന്ന മൂന്ന് നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മുകള്‍ നിലയില്‍ നിന്ന് പടര്‍ന്ന തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.