അക്രമസമരത്തിനെതിരേ കെ.പി.സി.സിയുടെ ജനകീയ കൂട്ടായ്മ

single-img
12 January 2013

ramesh chennithalaസംസ്ഥാനത്ത് തുടര്‍ന്നുവരുന്ന അനാവശ്യ സമരത്തിനെതിരേ കെപിസിസി ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി 14 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അക്രമസമരത്തിനെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. നിലവിലുള്ള ജീവനക്കാരെ ഒരു തരത്തിലും ബാധിക്കാത്ത പങ്കാളിത്ത പെന്‍ഷന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ദുഷ്ട ലാക്കോടെയുള്ള സമരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.