പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്

single-img
12 January 2013

ghulamnabiazadswinefluപാക്കിസ്ഥാന്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നില്ലെന്നും ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ നടക്കുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക് ഭരണകൂടത്തെ അലട്ടുന്ന പ്രശ്‌നമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്. പാക്കിസ്ഥാനുമായി ഊഷ്മളബന്ധം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്‌ടെന്നും എന്നാല്‍ പാക് സര്‍ക്കാര്‍ ഇതിനൊന്നും വലിയ വില കല്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷം ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.