സക്കര്‍ബര്‍ഗിന് സന്ദേശമയക്കാം, നൂറു ഡോളര്‍ മുടക്കി

single-img
12 January 2013

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മുന്‍ശ്രേണിയില്‍ നില്‍ക്കുന്ന ഫെയ്‌സ്ബുക്കിന്റെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് മെസ്സേജ് അയക്കണമെന്നാണാഗ്രഹമെങ്കില്‍ നൂറു ഡോളര്‍ മുടക്കിയാല്‍ മതി. നിങ്ങള്‍ അയയ്ക്കുന്ന സന്ദേശം കൃത്യമായി സക്കര്‍ബര്‍ഗിന്റെ ഇന്‍ബോക്‌സിലെത്തും. കാശ് മുടക്കില്ലാതെയും സന്ദേശമയക്കാം. എന്നാല്‍ അത് സ്പാം മെസ്സേജ് ആയി ‘അതര്‍’ ബോക്‌സിലേക്കാകും പോകുക. ഫെയ്‌സ്ബുക്കില്‍ യൂസറിനു വരുന്ന മെസ്സേജുകളില്‍ അപ്രധാനം എന്ന് സൈറ്റ് തന്നെ വേര്‍തിരിക്കുന്നവയാണ് ‘അതര്‍’ ബോക്‌സിലേയ്ക്ക് പോകുന്നത്.

സക്കര്‍ബര്‍ഗിന്റെ സുഹൃത്തുക്കളും ഫോളോവേഴ്‌സും അല്ലാത്തവര്‍ക്കാണ് ഇതുവരെ ഇതുസംബന്ധിച്ച അറിയിപ്പുകള്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്.
ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കള്‍ അല്ലാത്തവര്‍ക്ക് മെസ്സേജ് അയക്കുന്നതിന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പു തന്നെ ഒരു ഡോളര്‍ ഈടാക്കി പരീക്ഷണം തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ 100 ഡോളര്‍ എന്നാണ് വാര്‍ത്ത. സൗജന്യമായിരുന്ന ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ക്ക് കമ്പനി പ്രതിഫലം ഈടാക്കിത്തുടങ്ങിയത് വിമര്‍ശനത്തിനിടയാക്കുമെന്ന് ഉറപ്പാണ്.