തിരുവാഭരണ ഘോഷയാത്ര ഇന്നു പന്തളത്തു നിന്നു പുറപ്പെടും

single-img
11 January 2013

Sabarimala-Thiruvabharanam-Processമകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു പന്തളത്തുനിന്നു പുറപ്പെടും. പുലര്‍ച്ചെ അഞ്ചിനു തിരുവാഭരണ പേടകവാഹകസംഘം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ എത്തിയ ശേഷം രാജപ്രതിനിധി ഭരണി നാള്‍ അശോകവര്‍മരാജയില്‍ നിന്ന് അനുഗ്രഹം തേടും. പിന്നീട് പേടകങ്ങള്‍ ശിരസിലേറ്റി വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കും. തുടര്‍ന്നു ക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണ പേടകം തുറന്നുവയ്ക്കും. ഉച്ചയ്ക്ക് 12.15 വരെ ഭക്തജനങ്ങള്‍ക്കു ദര്‍ശനം അനുവദിക്കും. 12.25ന് ഉച്ചപൂജയ്ക്കായി നട അടയ്ക്കും. തുടര്‍ന്നു നൂറുകണക്കിനു ഭക്തജനങ്ങള്‍ ഘോഷയാത്രയെ അനുഗമിക്കും. തുടര്‍ന്നു മണികണ്ഠനാല്‍ത്തറ വഴി പരമ്പരാഗത രാജവീഥിയിലൂടെ ഘോഷയാത്ര കൈപ്പുഴ കൊട്ടാരത്തില്‍ എത്തും. തുടര്‍ന്നു ഘോഷയാത്ര ശബരിമലയിലേക്കു യാത്ര തുടരും.