നായ്ക്കുരണപ്പൊടി പ്രയോഗത്തിനെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി

single-img
11 January 2013

School_children_line_Cochin_Kerala_Indiaഅധ്യാപക പണിമുടക്കിനോടനുബ്ധിച്ച് പിഞ്ചുകുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കു നേരേ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതിനെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി. മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി രവി പനയ്ക്കലാണ് പരാതി നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം മനുഷ്യാവകാശ ലംഘനമാണെന്നും ഇതര ജീവനക്കാരെ തടഞ്ഞുനിര്‍ത്തുകയും പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനം ജോലിക്കു ഹാജരാകാതെ തടസപ്പെടുത്തുകയും ചെയ്യുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും ആരോപിച്ച് മറ്റൊരു പരാതിയും ഫയല്‍ ചെയ്തിട്ടുണ്ട്.