സൈനികരെ വധിക്കുന്നതിനു മുമ്പ് ലഷ്‌കര്‍ തലവനെത്തിയതായി സൂചന

single-img
11 January 2013

bbc-india-pak-border-near-jammuകാഷ്മീര്‍ അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക്‌സൈന്യം നീചമായി കൊല പ്പെടുത്തിയതിനു ദിവസങ്ങള്‍ മുമ്പ് ലഷ്‌കര്‍ ഇ തോയ്ബയുടെ തലവന്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാസിഫ് സയ്യിദ് ആണ് പൂഞ്ച് മേഖലയില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാനാണ് ഇയാള്‍ എത്തിയതെന്നു കരുതപ്പെ ടുന്നു. പലപ്പോഴും പാക് സൈന്യത്തിന്റെ അതിര്‍ത്തികടന്നുള്ള അതിക്രമങ്ങള്‍ക്കു സഹായങ്ങള്‍ നല്കുന്നതു ബോര്‍ഡര്‍ ആക്ഷന്‍ ടീം ആണ്. ഇതോടെ ഭീകരസംഘടനകളുടെ സഹായത്തോടെയാണു പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നു സൈനികരെ വധിച്ചതെന്ന സൂചനയാണു ശക്തമാകുന്നത്.