ജറുസലേമില്‍ കടുത്ത ശൈത്യം

single-img
11 January 2013

jerusalemജറുസലേം അടക്കം വടക്കന്‍ ഇസ്രയേലിലും വെസ്റ്റ്ബാങ്കിലും ശൈത്യം കനത്തു. ജറുസലേം നഗരം 15 സെന്റിമീറ്റര്‍ കട്ടിയില്‍ മഞ്ഞുപുതച്ചുകിടക്കുകയാണ്. ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ശൈത്യമാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനഗതാഗതം ദുഷ്‌കരമായതിനാല്‍ ജനങ്ങള്‍ വീട്ടില്‍തന്നെയിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും തുറക്കുന്നില്ല. ജറുസലേം-ടെല്‍അവീവ് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. വടക്കന്‍ ഗലീലി മേഖലയിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്.