ഡല്‍ഹി മാനഭംഗം: പോലീസ് മാപ്പു ചോദിച്ചു

single-img
11 January 2013

delhi-rape-crisisഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വീഴ്ച പറ്റിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഡല്‍ഹി പോലീസ് നിരുപാധികം മാപ്പു ചോദിച്ചു. പോലീസ് സമര്‍പ്പിച്ച പുതുക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പമാണ് മാപ്പപേക്ഷ നല്‍കിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കണ്‍ട്രോള്‍ റൂം (പിസിആര്‍) വാനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരും പുതുക്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.