സിപിഎമ്മിന്റെ ഭൂസമരത്തിന്റെ ഭാഗമായുള്ള കുടില്‍കെട്ടി സമരം ആരംഭിച്ചു

single-img
11 January 2013

cpmസംസ്ഥാനത്ത് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മിച്ച ഭൂമി സമരത്തിന്റ രണ്ടാംഘട്ടമായി നടത്തുന്ന കുടില്‍കെട്ടി സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പതിനാല് കേന്ദ്രങ്ങളിലായി നടന്ന ഭൂ സംരക്ഷണ സമരം രണ്ടാം ഘട്ടത്തില്‍ നൂറുകണക്കിന് കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഈ മാസം ഒന്നു മുതലാണ് സമരം തുടങ്ങിയത്. ഭൂരഹിതര്‍ക്ക് സമയ ബന്ധിതമായി ഭൂമി നല്‍കുക, ഭൂമി വിതരണത്തില്‍ പട്ടിക ജാതി വിഭാത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുക,പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 10 ദിവസം മുമ്പ് സി.പി.എം സമരം ആരംഭിച്ചത്. എറണാകുളം ജില്ലയില്‍ കടമക്കുടിയിലെ ചരിയംതുരുത്തിലാണ് ആദ്യഘട്ട സമരം തുടങ്ങിയത്. പുതുശേരിയില്‍ നിന്ന് ചരിയംതുരുപത്തിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രവര്‍ത്തകര്‍ എത്തിയത്.