സിപിഐ നേതാക്കളുടെ വിമര്‍ശനം വിഷമമുണ്ടാക്കുന്നില്ല: വിഎസ്

single-img
11 January 2013

vs-achuthanandan_7സിപിഐ നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നതില്‍ വിഷമമില്ലെന്നും എന്നാല്‍ സത്യം പറയാതെ നിര്‍വാഹമില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഒന്നാം ഭൂസമരത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് അടിച്ചമര്‍ത്താന്‍ നോക്കിയതിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ ചില നേതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഭൂസമരത്തിന്റെ ഭാഗമായി ആലപ്പുഴ കൈനകരിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ഭൂസമരകാലത്ത് സമരസഖാക്കള്‍ അനുഭവിച്ച മര്‍ദനത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അച്യുതമേനോനോടു സ്‌നേഹമുള്ള ചില പാര്‍ട്ടിക്കാര്‍ തന്നെ വിമര്‍ശിച്ചിരുന്നെന്നും അച്യുതമോനോന്‍ എന്ന നല്ലമനുഷ്യന്‍ മുഖ്യമന്ത്രിയായും കരുണാകരനെന്ന ചീത്ത മനുഷ്യന്‍ ആഭ്യമന്ത്രിയായുമിരുന്ന കാലത്ത് കരുണാകരന്റെ പോലീസാണു സഖാക്കളെ മര്‍ദിച്ചതെന്നാണു താന്‍ പറഞ്ഞത്. എന്നാല്‍, സമരസഖാക്കളായിരുന്ന തന്നെയും കുഞ്ഞമ്പുവിനെയും വിളിച്ച് എവിടെയൊക്കെ മിച്ചഭൂമിയുണെ്ടന്നു കാട്ടിക്കൊടുക്കണമെന്നു നല്ല മനുഷ്യനായ അച്യുതമേനോന്‍ തങ്ങളോടു പറഞ്ഞതായും അതുപ്രകാരം കാട്ടിക്കൊടുത്ത ഭൂമി കര്‍ഷകര്‍ക്കും കുടികിടപ്പുകാര്‍ക്കും തൊഴിലാളികള്‍ക്കും പതിച്ചുകൊടുക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരുന്നതായും വിഎസ് പറഞ്ഞു.