കാഷ്മീരില്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാര്‍; ആന്റണി

single-img
11 January 2013

_AK_Antonyevarthaകാഷ്മീരില്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം ഒരുക്കമാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും അടിക്കടിയുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് സൈന്യത്തിന്റെ തുടര്‍ച്ചയായുള്ള പ്രകോപനം നേരിടാന്‍ കാഷ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്‌ക്കേണ്ടതുണ്‌ടോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നും ആവശ്യത്തിന് സൈനികര്‍ കാഷ്മീരിലുണ്‌ടെന്നുമായിരുന്നു ആന്റണിയുടെ മറുപടി. തുടര്‍ച്ചയായുള്ള വെടിവെയ്പിനെയും ഇന്ത്യന്‍ സൈനികരുടെ കൊലപാതകത്തെയും ശക്തമായി അപലപിച്ച ആന്റണി ഇത്തരം പ്രാകൃതമായ നടപടികള്‍ ക്ഷമിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.