നിലവാരമില്ലാത്ത എന്‍ജിനിയറിംഗ് കോളജുകള്‍ അടച്ചുപൂട്ടും: അബ്ദുറബ്ബ്

single-img
11 January 2013

pkabdurabbസംസ്ഥാനത്ത് നിലവാരം കുറഞ്ഞ് എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ്. ഇരുപത്തിയഞ്ച് ശതമാനം പോലും വിജയ ശതമാനമില്ലാത്ത കോളേജുകളാണ് ഈ പരിധിയില്‍ വരിക. സ്വാശ്രയ കോളജുകളുടെ വിജയശതമാനവും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അധ്യാപകേതര കോളജ് ജീവനക്കാര്‍ക്കു സംഘടിപ്പിച്ച രണ്ടാം ഘട്ട ദ്വിദിന പരിശീലന ക്യാമ്പ് കാലിക്കട്ട് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തു മാത്രം ഒതുങ്ങിയിരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ മറ്റു ജില്ലകളിലേക്കു വ്യാപിച്ചത് വിദ്യാഭ്യാസമേഖലയുടെ മികവുയര്‍ത്തുന്നതിനു സഹായകമായിട്ടുണ്ട്. അനധ്യാപക ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.