ജീവനക്കാര്‍ക്കെതിരെയുള്ള നടപടി പ്രതിഷേധാര്‍ഹം: വൈക്കം വിശ്വന്‍

single-img
10 January 2013

vaikom-viswanസംസ്ഥാനത്ത് ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സമരത്തെ അക്രമമാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സമരം നടത്തുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറല്ലെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രഖ്യാപനം നടത്തുന്ന ഭരണാധികാരികള്‍ അധികകാലം മുന്നോട്ടുപോയ ചരിത്രം കേരളത്തിലില്ലെന്നും വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.