സ്ത്രീ പീഡനക്കേസുകളില്‍ നടപടി വേഗത്തില്‍

single-img
10 January 2013

supreme courtസ്ത്രീകള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അറിയിച്ചു. കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസ് പരിഗണിക്കവേയാണ് ഇത് സംബന്ധിച്ച പ്രസ്താവന ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ചത്.

കേസുകള്‍ ലിസ്റ്റ് ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കുമെന്നും ഒരാഴ്ചക്കുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും അദേഹം പറഞ്ഞു. സൂര്യനെല്ലിക്കേസില്‍ കക്ഷിചേര്‍ക്കണമെന്ന മഹിള അസോസിയേഷന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
സൂര്യനെല്ലി കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ട് എട്ടു വര്‍ഷമായിട്ടും എന്തുകൊണ്ട് തീര്‍പ്പായില്ലെന്നും അദേഹം ചോദിച്ചു. കേസില്‍ 35 പ്രതികളില്‍ 34 പേരെ വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. കേസിന്റെ അന്തിമവാദത്തിനുള്ള തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.