ജീവനക്കാരുടെ സമരം:ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്ന് മുഖ്യമന്ത്രി

single-img
10 January 2013

സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളായി നടന്നു വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് ഗവണ്‍മെന്റ് മുന്‍കൈയെടുക്കില്ലെന്ന് മുഖ്യമന്ത്രി. സമരക്കാര്‍ മുന്നോട്ടു വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സമരം അടിച്ചമര്‍ത്താനുള്ള ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമരാനുകൂലികള്‍ തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ജോലിക്കെത്തിയവരെ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നിരവധി സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നാളെ മുതല്‍ സംസ്ഥാനത്ത് പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.