ലാലേട്ടനും ഇളയദളപതിയും ഒരുമിക്കുന്നു

single-img
10 January 2013

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതി വിജയും ഒരുമിക്കുന്നതു കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നു കഴിഞ്ഞു. പ്രമുഖ നിര്‍മ്മാതാവ് ആര്‍.ബി. ചൗധരിയുടെ സൂപ്പര്‍ ഗുഡ്‌സ് ഫിലിംസ് ഒരുക്കുന്ന ‘ ജില്ല’ യിലാണ് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്നത്. നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള നേസന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായി കാജല്‍ അഗര്‍വാള്‍ ആകും എത്തുക. ഇമ്മന്റേതാണ് ‘ ജില്ല’ യുടെ സംഗീതം. മറ്റു താരങ്ങളെക്കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ സംവിധായകന്‍ എ.എല്‍. വിജയിന്റെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിക്കിലാണ് വിജയ്. ആ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ‘ ജില്ല’യുടെ ചിത്രീകരണം ആരംഭിക്കും.