പങ്കാളിത്ത പെന്‍ഷന്‍ നിലവിലെ ജീവനക്കാരെ ബാധിക്കില്ലെന്ന് മാണി

single-img
10 January 2013

KM Mani - 3സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലെ ജീവനക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സമരം അവസാനിപ്പിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. വിഷയത്തില്‍ സംഘടനാ പ്രതിനിധികള്‍ 13-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തും.